നിന്നിലേക്കുള്ള ദൂരമളന്നില്ല ഞാൻ
അറിഞ്ഞില്ല പിന്നിട്ട വഴിയിലെ കല്ലും മുള്ളും
പോയ നേരവും പോകാതെ പോയ ജീവനും
അറിഞ്ഞില്ല പോയി മറഞ്ഞ ചിരിയും മോഹവും
ഒരു നിശ്വാസക്കാറ്റായ് ഒരു നെടുവീർപ്പിന്റെ പാഴ്ശ്രുതിയായ്
ഒരു ഗദ്ഗദത്തിന്റെ ഇരമ്പലായ് ഒരു മോഹഭംഗത്തിന്റെ മൗനശകലമായ് നീ നടന്നകലുമ്പോഴും
അറിയുന്നില്ല ഞാൻ നിന്നിലേക്കുള്ള ദൂരം
ഒരു കരലാളനത്തിന്റെ നിറവായ്
നിന്നെ അറിഞ്ഞതില്ലെങ്കിലും
മൃദുവായ നിന്റെ ചുണ്ടുകളിൽ അറിയാതലിഞ്ഞതില്ലെങ്കിലും
നിന്നിലേക്കുള്ള ദൂരമത്രയും താണ്ടുമ്പൊഴും
എന്നെ നിനക്കറിയാതെ നൽകി ഞാനെങ്കിലും
അറിയുന്നില്ല നിന്നെയും നിന്നിലേക്കുള്ള ദൂരവും
ഹൃദയത്തിലന്ന് മൗനസ്പർശനങ്ങളായിരുന്നു
നിന്റെ നോട്ടമെങ്കിലും ഇന്ന് നടന്നു തളരുമ്പൊഴും
അറിയാതെ ഒരു സ്പർശനത്തിന്റെ പോറലായ് ഒരു കാറ്റ് വീശി
നഷ്ടമോഹപടലങ്ങൾ പേറിയ കാറ്റിനെതിരെ നടക്കുമ്പൊഴും

തലക്കെട്ട് നന്നായി.
ReplyDeleteനെടുവീർപ്പിന്റെ പാഴ്ശ്രുതി നല്ലൊരു പ്രയോഗം.
ഇനിയും വരാം.
വളരെ വളരെ സന്തോഷം സുധിഭായ്, ഈ ചെറിയ ബ്ലോഗ്ഗിൽ വന്നതിന്.
Deleteദൂരം അറിഞ്ഞുകഴിഞ്ഞാല്‍ പുതുമ ഇല്ലാതായി.
ReplyDeleteഅന്വേഷണമാണ് ജീവിതം.
നന്നായി.
എങ്കിലും ആ ദൂരമത്രയും നടക്കുന്നത് കുറച്ച് കഷ്ടം തന്നെ.
Deleteവളരെ സന്തോഷം റാംജിയേട്ടാ ☺
ചില ലക്ഷ്യങ്ങളിലേയ്ക്ക് ദൂരമെന്നതൊരു തടസ്സമേയല്ല!!
ReplyDeleteലക്ഷ്യം, മാർഗ്ഗം, ദൂരം... സന്തോഷം അജിത്തേട്ടാ
DeleteThe waves of what they say;
ReplyDeleteIf not fade out anyway,
Then what about the distance ?
Itself is of no substance....!!
KAVITHA KOLLAAM...
GUD WISHES..........
The waves of what they said and the stillness of what they didn't say
Deleteസന്തോഷം. കാണാം ഭായ് !
ഹൃദയത്തിലന്ന് മൗനസ്പർശനങ്ങളായിരുന്നു
ReplyDeleteനിന്റെ നോട്ടമെങ്കിലും മനോഹരം
നന്ദി ബൈജുഭായ് :)
ReplyDelete