Saturday, July 18, 2015

നിന്നിലേക്കുള്ള ദൂരം

നിന്നിലേക്കുള്ള ദൂരമളന്നില്ല ഞാൻ
അറിഞ്ഞില്ല പിന്നിട്ട വഴിയിലെ കല്ലും മുള്ളും
പോയ നേരവും പോകാതെ പോയ ജീവനും
അറിഞ്ഞില്ല പോയി മറഞ്ഞ ചിരിയും മോഹവും

ഒരു നിശ്വാസക്കാറ്റായ് ഒരു നെടുവീർപ്പിന്റെ പാഴ്ശ്രുതിയായ്
ഒരു ഗദ്ഗദത്തിന്റെ ഇരമ്പലായ് ഒരു മോഹഭംഗത്തിന്റെ മൗനശകലമായ് നീ നടന്നകലുമ്പോഴും
അറിയുന്നില്ല ഞാൻ നിന്നിലേക്കുള്ള ദൂരം

ഒരു കരലാളനത്തിന്റെ നിറവായ്
നിന്നെ അറിഞ്ഞതില്ലെങ്കിലും
മൃദുവായ നിന്റെ ചുണ്ടുകളിൽ അറിയാതലിഞ്ഞതില്ലെങ്കിലും
നിന്നിലേക്കുള്ള ദൂരമത്രയും താണ്ടുമ്പൊഴും
എന്നെ നിനക്കറിയാതെ നൽകി ഞാനെങ്കിലും
അറിയുന്നില്ല നിന്നെയും നിന്നിലേക്കുള്ള ദൂരവും

ഹൃദയത്തിലന്ന് മൗനസ്പർശനങ്ങളായിരുന്നു
നിന്റെ നോട്ടമെങ്കിലും ഇന്ന് നടന്നു തളരുമ്പൊഴും
അറിയാതെ ഒരു സ്പർശനത്തിന്റെ പോറലായ് ഒരു കാറ്റ് വീശി
നഷ്ടമോഹപടലങ്ങൾ പേറിയ കാറ്റിനെതിരെ നടക്കുമ്പൊഴും
അറിയുന്നില്ല നിന്നെയും നിന്നിലേക്കുള്ള ദൂരവും

10 comments:

  1. തലക്കെട്ട്‌ നന്നായി.

    നെടുവീർപ്പിന്റെ പാഴ്ശ്രുതി നല്ലൊരു പ്രയോഗം.

    ഇനിയും വരാം.

    ReplyDelete
    Replies
    1. വളരെ വളരെ സന്തോഷം സുധിഭായ്, ഈ ചെറിയ ബ്ലോഗ്ഗിൽ വന്നതിന്.

      Delete
  2. ദൂരം അറിഞ്ഞുകഴിഞ്ഞാല്‍ പുതുമ ഇല്ലാതായി.
    അന്വേഷണമാണ് ജീവിതം.
    നന്നായി.

    ReplyDelete
    Replies
    1. എങ്കിലും ആ ദൂരമത്രയും നടക്കുന്നത് കുറച്ച് കഷ്ടം തന്നെ.
      വളരെ സന്തോഷം റാംജിയേട്ടാ ☺

      Delete
  3. ചില ലക്ഷ്യങ്ങളിലേയ്ക്ക് ദൂരമെന്നതൊരു തടസ്സമേയല്ല!!

    ReplyDelete
    Replies
    1. ലക്ഷ്യം, മാർഗ്ഗം, ദൂരം... സന്തോഷം അജിത്തേട്ടാ

      Delete
  4. The waves of what they say;
    If not fade out anyway,
    Then what about the distance ?
    Itself is of no substance....!!

    KAVITHA KOLLAAM...

    GUD WISHES..........

    ReplyDelete
    Replies
    1. The waves of what they said and the stillness of what they didn't say

      സന്തോഷം. കാണാം ഭായ് !

      Delete
  5. ഹൃദയത്തിലന്ന് മൗനസ്പർശനങ്ങളായിരുന്നു
    നിന്റെ നോട്ടമെങ്കിലും മനോഹരം

    ReplyDelete
  6. നന്ദി ബൈജുഭായ് :)

    ReplyDelete