Monday, July 6, 2015

നിന്റെ ചിരി മാത്രം

ഒരു പൂവായ് വീണ്ടും വിരിയുന്ന മണവും
മണമേകിമാഞ്ഞൊരാ തളിരോർമ്മപ്പൂക്കളും.
വെറുതെയീ കണ്ണിൽ നിറയുന്ന മൗനം
അറിയാതെ കവിഞ്ഞൊരു തുള്ളിയായ് വീണുവോ

വിറയാർന്ന ഇടനെഞ്ചു നീറി മുറിഞ്ഞു-
തിരുന്ന ചുടുചോരത്തുള്ളികൾ തഴുകി-
ച്ചുവപ്പിച്ച മോഹങ്ങൾ കണ്ണാടി നോക്കവേ
ആ കണ്ണാടിയിൽ വിരിഞ്ഞതു നിന്റെ ചിരിമാത്രം.


6 comments:

  1. ഡോക്ടർ ഭായ്,

    ഇനി കണ്ണാടീൽ പ്രത്യക്ഷപ്പെടുമ്പൊ നമ്മുടെ ശ്രീനിവാസൻ പാടിയ പോലങ്ങു പാടിക്കോളൂ..

    രണ്ടു പൂവിതൾ ചുണ്ടിൽ വിരിഞ്ഞൂ...
    കുങ്കുമമോ പനിനീർ ചെന്താരോ.
    തുമ്പിയായ് മനം പൂഞ്ചിറകാൽ
    തഴുകാനണയുമ്പോൾ നീരസമാണോ.. :)

    കവിത നന്നായിട്ടുണ്ട് കേട്ടോ..

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഹ ഹ... പാടി നോക്കാം😀.
      സന്തോഷം.
      കാണാം

      Delete
  2. Replies
    1. ഇമമ്ണി വല്ല്യ ചിരി 😀😁😀😀

      Delete