Thursday, July 2, 2015

അക്ഷരത്തെറ്റ്

നീയെന്നുമെന്റെ അർത്ഥമാണെങ്കിലും
ഞാൻ നിന്റെ തെറ്റ്, അക്ഷരത്തെറ്റ്

അക്ഷരക്കല്ലുകൾ പെറുക്കി
ഞാൻ പടുത്ത മാളിക
എന്റെ വ്യർദ്ധമോഹമാളിക

അവിടെ തെറ്റിയ അക്ഷരങ്ങളുടെ സോപാനം
അവിടെ പറയാത്ത വാക്കുകൾ കിളിവാതിലുകൾ
അവിടറിയാതെ പറഞ്ഞ വാക്കുകൾ ഭിത്തികൾ
അവിടെന്റെ മൂകമായ സ്നേഹം ചുറ്റുമതിൽ
അവിടെ നിന്റെ ചിരിയിൽ വിരിഞ്ഞൂ പൂന്തോട്ടം

ഇന്നും അതെല്ലാമുണ്ടവിടെ, നോവിന്റെ ചിതൽപ്പുറ്റു പുതച്ച്, പൊയ്യ്പ്പോയ ബന്ധങ്ങളുടെ വള്ളികളിൽ കുരുങ്ങി, എകാന്തതയുടെ മാറാലയിൽ ഒട്ടിപ്പിടിച്ച്,
ഏതോ മൗനത്തിന്റെ മതിൽക്കകത്ത്
വേരുകൾ ഊർന്നിറങ്ങിയ ഭിത്തികൾ
ഇന്നെന്റെ ഇടറുന്ന വാക്കുകൾ

നിന്റെ വാക്കുകൾ ഇന്നലെ പെയ്ത മഴ
ആ മഴയിൽ ഉണങ്ങിവരണ്ട എന്റെ വാക്കുകൾ
പറയാത്ത വാക്കുകളുടെ കിളിവാതിലിലൂടെ,
പറഞ്ഞ വാക്കുകളുടെ മതിൽക്കെട്ടിൽ നിന്നും നീ പറന്നകലുമ്പോഴും,

നീ എന്റെ അർത്ഥം
ഞാൻ നിന്റെ അക്ഷരത്തെറ്റും.

4 comments:

  1. അക്ഷരത്തെറ്റാണെങ്കില്‍ തിരുത്താമല്ലോ

    ReplyDelete
    Replies
    1. ചില തെറ്റുകൾ...
      ☺ വളരെ സന്തോഷം അജിത്തേട്ടാ.

      Delete
  2. ഡോക്ടർ ഭായ്,


    കവിത കൊള്ളാo. ഫോട്ടോവിൽ കിടു ലുക്ക് ട്ടാ.. : ഒരു മാധവൻ ടച്ച്.. :)


    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. വളരെ സന്തോഷം സൗഗന്ധികം... ഒടുക്കത്തെ ടൈമിംഗ്.
      വീണ്ടും വരിക! :)

      Delete