Wednesday, June 24, 2015

വീഡിയോ ചാറ്റ്

രണ്ടു സ്ക്രീനുകൾ
ഒരു ബോയ്ഫ്രണ്ട്
ഒരു ഗേൾഫ്രണ്ട്
അവരുടെ വീഡിയോ ചാറ്റ്
അവരുടെ ലോകം
അവന്റെ കൗതുകം
അവളുടെ ക്ഷിപ്രവശംവദത്വം
അവളുടെ കുട്ടിക്കളി, കള്ളച്ചിരി
പരസ്യമായ രഹസ്യം

ഒളിച്ചും പതുങ്ങിയും തലയിലെ തോർത്തുമാറ്റി ഒരു പകൽ
പകലിന്റെ സമൂഹത്തിന്റെ പരിഹാസം
സന്ധ്യയുടെ മൗനം
രാത്രിയിൽ ശൂന്യതയിൽ ഒരു തുള്ളി കണ്ണൂനീര്
അതുകാണാതെ പകലിന്റെ സമൂഹം  തല തോർത്തു കൊണ്ട് ഒളിപ്പിച്ച് കണ്ണടച്ചുകിടന്നു; ഉറക്കം നടിച്ച്
പിന്നെ ആരെയൊക്കെയോ വിശ്വസിപ്പിക്കാനായ് ഒരു കൂർക്കംവലി

2 comments:

  1. പരസ്യമാകാത്ത രഹസ്യങ്ങളില്ല ഇവിടെ

    ReplyDelete
    Replies
    1. എന്നിട്ട് രഹസ്യമെന്ന പേരും

      Delete