Wednesday, June 24, 2015

ഇന്റർവ്യൂ

പുതിയ വെളുത്ത കുപ്പായം
പേടിയുടെ ചുവപ്പിനെ മറയ്ക്കുന്ന മുഖത്തെ കറുപ്പ്

സർട്ടിഫിക്കറ്റുകൾ അടുക്കിവച്ച ഫയൽ
എന്റെ അപര്യാപ്തതകളുടെ നിഘണ്ടു

വിറച്ചുപോയ ചിരി
മറക്കാതെ തെറ്റാതെ ഇടറുന്ന മൊഴി

നെഞ്ചത്ത് കുറുകെ ഒരു സൈഡ്ബാഗ്
എതോ ഭാരം താങ്ങി ഞാനും എന്റെ നിഴലും

കഴുത്തിറുക്കിയ പ്രശ്നങ്ങൾ
അതിനു മറയായൊരു ടൈയും

6 comments:

  1. വർത്തമാനകാല മാനുഷ്യൻ

    ReplyDelete
  2. കടമ്പ കടക്കുവോളം മാത്രം!

    ReplyDelete
    Replies
    1. കടമ്പകടക്കുകിൽ മാത്രം

      Delete
  3. സർട്ടിഫിക്കറ്റുകൾ അടുക്കിവച്ച ഫയൽ
    എന്റെ അപര്യാപ്തതകളുടെ നിഘണ്ടു
    മനോഹരം

    ReplyDelete