അന്ന് തലയിണക്കടിയിലെ വിറയലായ് വന്നു
അങ്ങു ദൂരെ നിന്നൊരു ഹൃദയമിടിപ്പ്
വർണ്ണാഭമായ സ്ക്രീനിൽ ഒരു ഹൃദയത്തിന്റെ ആനിമേഷൻ തുടിച്ചു
അരുണാഭം വശ്യം മനോഹരം. ഈ വിർച്വൽ ഹൃദയം
ചെമ്പരത്തിപ്പൂവോ ചങ്കോ എന്ന പഴയ സംശയത്തിനിവിടെന്തു സ്ഥാനം
രഹസ്യങ്ങളും പരസ്യങ്ങളും ചിരിയും കരച്ചിലും ദൂരെ നിന്നിങ്ങെത്തിച്ച ദൂതൻ
സെൽഫികൾ സെൽഫികൾ വിരഹത്തെ കീഴ്പ്പെടുത്തിയോ?
പിന്നെ സ്ക്രീനിൽ നോക്കി ചിരിച്ചും കരഞ്ഞും ഉമ്മവെച്ചും കുറേനാൾ
പിന്നൊരു നാൾ തലയിണക്കടിയിൽ മറ്റൊരു വിറയലായ് ഒരു ഗുഡ്ബൈയും
വർണ്ണാഭമായ സ്ക്രീനിൽ ഏതോ ശൂന്യതയുടെ സ്ക്രീൻസേവർ

കൊള്ളാം
ReplyDeleteവളരെ സന്തോഷം :)
Deleteഡിജിറ്റല്‍ പ്രണയങ്ങള്‍
ReplyDeleteഅതെ!
Delete