Friday, June 5, 2015

കാർമേഘം

ഇപ്പോൾ നിനക്ക്‌ ചെന്നായ്യുടെ മുഖമാണ്
ഒരു മിന്നലിൽ നിന്റെ കണ്ണുകൾ തിളങ്ങി

ഏതോ നേർത്ത വരകളായ് നീ തീർത്ത മഴ
എന്റെ സ്വാതന്ത്ര്യത്തെ വരക്കുള്ളിനാക്കാനുള്ള നിന്റെ വിഫലമായ ശ്രമം

മഴ തീർത്ത എന്റെ നഗ്നത നിന്നെ ചിരിപ്പിച്ചേക്കാം

പക്ഷേ ഒരു കാറ്റിൽ നിന്റെ രൂപം മാറും
ഒരു പാഴ്മഴയായി നീ പെയ്തുതീരും
ഒരു മിന്നലായ് എങ്ങോ പോയ്മറയും
ഒരു ഇടിയായി പ്രതിധ്വനിച്ച് മരിക്കും

എന്നാൽ നീ അറിയുന്നുവോ
എന്റെ സ്വപ്നങ്ങൾക്ക് മരണമില്ല
നിന്റെ മഴക്കെന്നെ വരകളിൽ ഒതുക്കാനാവില്ല
നിന്റെ മിന്നലിനെ ഞാൻ പേടിക്കുന്നില്ല

ഏതോ സ്വപ്നവും പേറി ഞാൻ പോകുന്നു
ഓരോ കാറ്റിലും മാറുന്ന നിന്നോടും
നിന്റെ കള്ളക്കരച്ചിലായ ആ മഴയോടും
എനിക്ക് പറയാനൊന്നുമില്ല
ഈ ചിരിയും സ്വപ്നങ്ങളും നിന്റെ മഴ തുറന്നു കാട്ടിയ എന്റെ നഗ്നതയും സത്യങ്ങൾ!

7 comments:

  1. അവതരണം നന്നായിരിക്കുന്നു

    ReplyDelete
  2. Replies
    1. ഇതിൽ പരം എനിക്കെന്തു സന്തോഷം?

      Delete
    2. ഇതിൽ പരം എനിക്കെന്തു സന്തോഷം?

      Delete