Saturday, May 30, 2015

മറന്ന കവിത

എഴുതാൻ മറന്ന കവിത ഒരു
നോവായ് ഒതുങ്ങി

ചെറുപ്പം തൊട്ടേ പറഞ്ഞു പഠിപ്പിച്ചുതന്ന കള്ളങ്ങൾ നഷ്ടമോഹങ്ങൾക്ക് കൂട്ടിരുന്നു

സത്യവും മിഥ്യയും ഏതോ സന്ധ്യയായ് മറയവേ,

നോവിന്റെ രാത്രിയിൽ നിലാവായ് ഒരു പാഴ്ക്കിനാവുരുകി വീണു

ഏതോ ഒറക്കത്തിൽ നിന്നും സ്വപ്നങ്ങൾ ഒരീണമായ് ഉണർന്നു

ഈണം തഴുകിയ നോവിന്റെ കാണാമുറിവുകളിൽ ഒരു കവിത വിരിഞ്ഞുവോ

ഇന്നലെകൾ, സന്ധ്യകൾ മാഞ്ഞു പോകുന്നു

കവിതയുടെ നോവും സ്വപ്നത്തിന്റെ ഈണവും ബാക്കിയാകുന്നു

നാളെയുടെ പുലരികൾ പാടുന്ന പാട്ടിൽ എന്റെ സ്വപ്നവും നോവും ഉണ്ടായിരിക്കുമോ?

3 comments:

  1. കവിത വായിച്ചു
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ സന്തോഷം അജിത്തേട്ടാ :)

      Delete
    2. വളരെ സന്തോഷം അജിത്തേട്ടാ :)

      Delete