Saturday, May 23, 2015

വിശ്രമം

ഞാൻ ഇന്നൊന്നു വിശ്രമിച്ചു

ഓടുന്ന കാലത്തെ മനസ്സുകൊണ്ട് കടിഞ്ഞാണിടാൻ നോക്കി

ഒരു കൂസലുമില്ലാതെ സ്വന്തം കാര്യം നോക്കി ഓടുന്ന കാലത്തെ അസൂയയാൽ നോക്കി

പിന്നെ വീണ്ടും എന്റെ ലോകം

ഇവിടെ കാലമില്ല

ഉണങ്ങിയ ഭൂതകാല പർവതങ്ങൾ

അതിന്റെ താഴ്‌വരയിൽ തളംകെട്ടിയ വർത്തമാന കണ്ണീർ തടാകം

നാളെയുടെ തീരങ്ങൾ

ഇവ കാലത്തിന് അതീതമാണ്

സ്വപ്നങ്ങളും ഓർമ്മകളും ഒരു ദീർഘനിശ്വാസമാകവേ

എന്റെ മേശപ്പുറത്തെ ടൈംപീസ് ഓടിക്കൊണ്ടേയിരുന്നു...

3 comments:

  1. വിശ്രമമില്ലാത്ത ഓട്ടമാണീ കാലത്തിന്. ഇടയ്ക്കൊക്കെ ഒന്ന് നിന്നാലെന്താ

    ReplyDelete