Thursday, May 21, 2015

ഓർമ്മക്കുറിപ്പ്

എന്തിന്റെയോ ഓർമ്മക്കുറിപ്പാണ് അയാൾക്ക് ഈ ദിനം

അന്നു പെയ്ത മഴയുടെ ഓരോ തുള്ളിയും അവരോടു സംസാരിച്ചിരുന്നു

കാർമേഘങ്ങൾ ഏതോ കാറ്റിൽ മെല്ലെ നീങ്ങവേ

മൂടുപടം മാറ്റി നാണിച്ച ചന്ദ്രനും ചിരിച്ചു

മിന്നുന്ന താരങ്ങളോരോന്നിനേയും വിരലാൽ ചേർത്തു അവൾ ഏതോ ചിത്രം വരച്ചു

ഏതോ ഒരു പാട്ടായി അയാൾ ആകാശത്തേക്ക്  പറന്നുയർന്നു,

താരങ്ങളും ചന്ദ്രനുo പുഞ്ചിരിക്കേ, ഒരു മഴയായി അയാൾ പെയ്തിറങ്ങിയ നാൾ

മുന്നിലിരിക്കുന്ന ബിയർഗ്ലാസ്സിലെ
പൊങ്ങി വരുന്ന കുമിളകൾ പോലെ ഓർമകൾ പൊന്തിവന്നു

അകത്ത് മേശപ്പുറത്തിരുന്ന ഡെവോർസ് നോട്ടീസിന്റെ കാര്യം അയാൾ മറന്നിരുന്നു

ചുറ്റും തിങ്ങിനിന്ന പുക കുറച്ചു നേരമെങ്കിലും അയാളെ എന്തിൽ നിന്നോ മറച്ചുവോ? അറിയില്ല

വേർപാടിന്റെ സൂചകങ്ങളായ സിഗററ്റ് ഫിൽറ്ററുകൾ ഏതോ ചാരത്തിൽ മുങ്ങിക്കിടന്നു

മൂകസാക്ഷികളായി കാലിക്കുപ്പികൾ

പുകയും ലഹരിയും തീർത്ത മറയിൽ അയാൾ ജീവിക്കുകയായിരുന്നു,

ആ കൊച്ചു സന്തോഷങ്ങൾ,
ഒരിക്കലും തിരിച്ചു വരാത്ത ഓർമകൾ

എന്തിന്റെയോ ഓർമ്മക്കുറിപ്പായിരുന്നു അയാക്ക് ഈ ദിനം.

3 comments:

  1. This comment has been removed by a blog administrator.

    ReplyDelete
    Replies
    1. അറിയാതെ ഡിലീറ്റ് ആയിപ്പോയി. വായിച്ചതിൽ സന്തോഷം :)

      Delete
    2. അറിയാതെ ഡിലീറ്റ് ആയിപ്പോയി. വായിച്ചതിൽ സന്തോഷം :)

      Delete