Tuesday, December 10, 2013

വേശ്യ

ഉള്ളിലെ ദാഹവും പേറിയാണ് 
അന്നയാള്‍ ആ റോഡില്‍ പോയ്നിന്നത് 

വില്‍പ്പനവസ്തുക്കള്‍  ഓരോന്നിലും 
കുറ്റവും കുറവും കണ്ടെത്തി അയാള്‍ 

വിലകൂടിയതും ഭാരമേറിയതും
പഴയതും വികൃതങ്ങളായവയും 


ദാഹത്തിന്‍റെ തീവ്രത കൂടിവന്നു
ഏതോ മൃഗത്തിന്‍റെ ഗര്‍ജനവും

ഒടുവില്‍ വാങ്ങിയയാള്‍ കൊണ്ടുപോയി,
അയാളുടെ വീട്ടിലേക്കാവസ്തുവിനെ 

ഏതോ ലഹരിയില്‍ ആ വീടലിഞ്ഞു 
അവളുടെ നിലവിളി അവിടെ തിങ്ങി നിന്നു 

ഓരോ നിലവിളിയും പക്ഷേ പ്രതിധ്വനിച്ചത്
അവളുടെ വീട്ടിലെ ഭിത്തികളിലായിരുന്നു 

കഞ്ഞി കുടിച്ചുറങ്ങുകയായിരുന്നു 
അവളുടെ മക്കളും അമ്മയും!


 

2 comments:

  1. ഏതോ ലഹരിയില്‍ ആ വീടലിഞ്ഞു
    അവളുടെ നിലവിളി അവിടെ തിങ്ങി നിന്നു കൊള്ളാം

    ReplyDelete