Tuesday, December 3, 2013

പേടി

ചിന്തകള്‍ ചിന്തകള്‍ 
പൊന്തി വരികെ

ഓര്‍മകളെ ഏതോ 
കാര്‍മുകില്‍ മൂടിയോ?

വിരലുകള്‍ മൂകമായ് 
വിറയ്ക്കുന്നതെന്തിനായ് ?

വിതുമ്പലും വിക്കും 
വിരളമാം വാക്കുകളും 

ഉള്ളിലെ തീയാല്‍ 
പൊള്ളുന്ന നെഞ്ജവും

നെഞ്ചിന്റെ ഉള്ളിലെ 
കൊഞ്ചലായ്‌ നീയും 

അറിയില്ലുള്ളിലെ പ്രേമമിന്നും 
ചെറിയൊരു പേടിയായ്യൊതുങ്ങുന്നുവോ ?


4 comments:

  1. പേടി നല്ലതാണ് ചിലപ്പോള്‍

    ReplyDelete
  2. Athrakkangattu pedikkan onnumillanne..

    ReplyDelete
  3. പേടിയും നല്ലതാ.ഒരു കവിതയ്ക്കു കാരണമായില്ലേ?




    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete