Sunday, October 21, 2012

മാന്യന്‍


  


കരയുകയല്ല ഞാന്‍ ഇന്ന്
ചിരിച്ചു പോയി

ആദര്‍ശങ്ങളും വികാരങ്ങളും
കൊട്ടിഘോഷിട്ട്,
അവസാനം തോറ്റു

എന്നെ നോക്കി ഞാന്‍
ആര്‍ത്തു ചിരിച്ചു
----------------------------------------------------------------------------------------
രാത്രികള്‍ എന്റെയൊപ്പം
നക്ഷത്ര കണ്ണുകള്‍ ചിമ്മി
ഉറക്കമൊളിച്ചു

ഉറങ്ങാതെ ഞാനും രാത്രിയും
പ്രേമിച്ചു

വീണ്ടും ആദര്‍ശങ്ങളും വികാരങ്ങളും
കൊട്ടിഘോഷിട്ട്
ഞാന്‍ രാത്രിയില്‍ എന്നെ മറന്നു
രാത്രി അവളേയും

എങ്കിലും അവളും ഞാനും
പകലിനോട് തോറ്റു

വീണ്ടും ഒരു രാത്രിക്കായി കാത്തു
ആദര്‍ശങ്ങള്‍ മാറി
വികാരങ്ങള്‍ മാറി
തോല്‍വി തോല്‍വിയല്ലാതായി
രാത്രികള്‍ മാറി മാറി വന്നു
അവരെല്ലാം ഒരു പകലില്‍ മാഞ്ഞു
ഞാന്‍ ഞാനായി നിന്നു
തോറ്റിട്ടും തോല്‍ക്കാത്ത
ഞാന്‍....
--------------------------------------------------------------------

ഒരു പകലില്‍ ഒളിഞ്ഞുനിന്ന്‍ ഏതോ
ഒരു രാത്രിയെന്നെ വിളിച്ചു
‘പകല്‍മാന്യന്‍
നുരച്ചുപൊങ്ങിയ വികാരങ്ങള്‍
പോള്ളിപ്പോയ ആദര്‍ശങ്ങള്‍
തോല്‍ക്കാതെ പകലില്‍  ഞാന്‍
ഞെളിഞ്ഞു നിന്നു മാന്യനായി
പകല്‍ എന്നെ നോക്കി ചിരിച്ചു
ഏതോ രാത്രിയുടെ രക്തക്കറ പുരണ്ടചിരി
കരിഞ്ഞ മാംസത്തിന്റെയും
ചൂട് ചോരയുടെയും
ലഹരിനുണഞ്ഞു ഞാന്‍
വീണ്ടും രാത്രിയിലിതാ ഉറങ്ങുന്നില്ല
ഞാന്‍  മാന്യന്‍
________________________________

5 comments:

  1. ഇത് വെറും മാന്യനല്ല... പകല്‍ മാന്യന്‍ തന്നെയാണ് ട്ടോ......... ആശംസകള്‍.....


    എനിക്കുമുണ്ടൊരു ബ്ലോഗ്‌..... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു.........
    www.vinerahman.blogspot.com

    ReplyDelete
  2. നന്ദി....ഉറപ്പായും വരും ചങ്ങാതിയാവും:)

    ReplyDelete
  3. മാന്യനെ ഇഷ്ട്ടായി

    ReplyDelete
  4. ശ്യോ..പോന്നു മാഷേ..ഒരു കമന്റ്‌ അടിക്കാന്‍ എന്തോരം പാട് പെടണം. ഈ കമെന്റ് വെരിഫികേഷന്‍ ഒഴിവാക്കൂ..അതെങ്ങിനെ എന്ന് അറിയില്ലെങ്കില്‍
    http://shahhidstips.blogspot.com/2012/04/blog-post_29.html
    ഈ ലിങ്ക് ഒന്ന് വിസിറ്റ് ചെയ്തു മനസ്സിലാക്കൂ.. പാവം കമന്റ്‌ അടിക്കാരെ സഹായിക്കൂ..

    ReplyDelete
    Replies
    1. വളരെ നന്ദി മാഷേ....
      മാറ്റി:D

      Delete