ഞാന്‍ കടലിന്‍റെ
ആഴത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു
വെള്ളത്തില്‍ എന്‍റെ
വേദനകള്‍ ഊര്‍ന്നിറങ്ങി ചെറുകുമിളകളായി
പൊങ്ങിപ്പോയി
അത് കടല്‍പരപ്പി ല്‍
തട്ടി കടലിന്‍റെ ആരവങ്ങള്‍ക്കിടയി ല്‍ മൂകമായി പ്രതിധ്വനിച്ചിരുന്നുരിക്കണം...
അതിന്‍റെ ചെറുചൂട്
ആര്‍ക്കോ കുളിരേകിയ കടല്‍ക്കാറ്റി ല്‍ അലിഞ്ഞിരുന്നിരിക്കണം.....
കടലിന്‍റെ അടിത്ത_ട്ടില്‍
ഞാ_ന്‍ കിടന്നു
കടലിനെ താങ്ങിനിര്‍ത്തുന്നതു
പോലെ
കടലിന്‍റെ ഭാരം എന്‍റെ
വേദനയായി
വേദനകള്‍
കുമിളകളായി
മൂകമായ ആരവങ്ങളായി
ആര്‍ക്കോ കുളിരായി
അവസാനത്തെ കുമിളയും
കടല്‍പരപ്പി ല്‍ തലപൊക്കി
ഞാന്‍ താങ്ങിനിര്‍ത്തിയിരുന്ന
കടലിലൂടെ ഞാ_ന്‍ അനന്തതിയിലേക്ക് പോവുകയാണ്
കരയിലേക്ക് പോകുന്ന
ഒരു തിരയില്‍ എന്‍റെ ഓര്‍മയും...
എന്‍റെ വേദനക_ള്‍
ഇന്ന് മൂകമായിരുന്ന കടലാരവമാണ്
ആര്‍ക്കോ കുളിരേകിയ
കാറ്റാണ്
ഞാനോര്‍മ്മകള്‍
ReplyDelete