വാക്കുകള്‍ കൊണ്ട് ഞങ്ങള്‍ കൊട്ടാരങ്ങള്‍ തീര്‍ത്തിരുന്നു
അതില്‍ വാക്കുകള്‍ വാരിയെറിഞ്ഞു മതിമറന്നിരുന്നു....
അതിര്‍വരമ്പുകളില്ലാത്ത ഞങ്ങളുടെ ലോകം
മൌനത്തിനുപോലും സൌന്ദര്യം തോന്നിയ ലോകം
വാക്കുകളുടെയും മൌനത്തിന്റെയും ലോകം...
അസ്തമനസൂര്യന് ആന്ന്‍ ഭംഗി പതിവിലേറെയായിരുന്നു
സന്ധ്യയുടെ നാണിച്ച മുഖം ചുവന്നിരുന്നു
മനുഷ്യന്റെ അതിര്‍വരമ്പുകള്‍ക്കു മുകളില്‍ സന്ധ്യയും അവളുടെ നാണവും...
തിളങ്ങുന്ന സുര്യനും അടിയിലായി രണ്ടു കിളികള്‍ പറന്നു അതിരുകളില്ലാത്ത ഏതോ ലോകത്തേക്ക്...
ഇന്ന് ആ അതിര്‍വരമ്പുകല്‍ക്കിടയിലെവിടെയോ രണ്ടു ജീവനുകള്‍ പിടയുന്നു
അവര്‍ ഒരു തകര്‍ന്ന കൊട്ടാരത്തിന്റെ മുകളിലാണ്
വാക്കുകള്‍ കൊണ്ടുള്ള കൊട്ടാരം...
ഇന്ന് ചുവന്ന സന്ധ്യയുടെ വടിവൊത്ത ദേഹത്ത് തട്ടി പ്രതിധ്വനിക്കുന്നതു
മൌനം മാത്രമാണ്
മൗനം മാത്രമാണെങ്ങും :(
ReplyDelete