Friday, March 9, 2012

പ്രവാഹം

ഉറക്കമില്ല

അത് നിന്‍റെ സമ്മാനം

രക്തത്തില്‍ നീ വേദന അലിയിച്ചു

സിരകള്‍ പൊള്ളി

നിലക്കാത്ത വേദന ഒരു പ്രവാഹമായി

എന്‍റെ സിരകളിലെ രക്തപ്രവാഹത്തില്‍ ഞാന്‍ മുങ്ങി


 

എന്‍റെ ചോരയുടെ മധുരവും കയ്പും ഞാന്‍ നുകര്‍ന്നു

ആ ഒഴുക്കിന്‍റെ താളത്തില്‍ ഞാന്‍ മുഴുകി

എന്‍റെ മധുരവും നിന്‍റെ കയ്പ്പും

നമ്മുടെ താളവും


 

താളത്തില്‍ ഞാന്‍ പാടി

ഒഴുക്കില്‍ മുങ്ങിയ എന്‍റെ പാട്ടുകള്‍

കുമിളകളായി ഹൃദയത്തില്‍ പൊങ്ങിവന്നു

എന്നിട്ടു പൊട്ടി

അതെന്‍റെ സിരകളില്‍ തട്ടിത്തെറിച്ചു

താഴെരക്തതിലലിഞ്ഞു

ഒരു വേദനയായി

No comments:

Post a Comment