ലോറിയുടെ വേഗത
കൂടിവരികയായിരുന്നു. മുനിച്ചാമിയുടെ പുഞ്ചിരിയും ബിയര്‍ഗ്ലാസ്സിലെ പൊങ്ങിവരുന്ന പത
പോലെ ഉള്ളിലെവിടെയോ നിന്നും ഉയര്‍ന്നുവന്നു.മുനിച്ചാമി തല പുറത്തേക്കിട്ടു ഒരു
ദീര്‍ഖനിശ്വാസം പിനാകിപ്പാളയത്തിന്റെ ആത്മാവിലേക്ക് വിട്ടു. പിനാകിപ്പാളയത്തിന്റെ
അന്ധവിശ്വാസങ്ങളിലും ആത്മവിശ്വാസങ്ങളിലും മുനിച്ചാമിയുടെ നിശ്വാസങ്ങ_ള്‍ ലഹരിയേകി.
മുനിച്ചാമിയുടെ കറുത്തതും
മഞ്ഞയുമായ പല്ലുകള്‍ക്കിടയി_ല്‍ ശ്വാസം മുട്ടിയിരിക്കുന്ന കാജാബീഡിയുടെയും, വായിലെ
പുകയിലയുടെയും, പിന്നെ മുനിച്ചാമിയുടെ സ്വന്തവുമായ ഗന്ധങ്ങ_ള്‍ പിനാകിപ്പാളയത്തെ
കാറ്റി_ല്‍ ഇഴുകിച്ചേര്‍ന്നു. തീപ്പെട്ടിക്കമ്പിനിയി_ല്‍ പതിവുപോലെ വണ്ടി നിര്‍ത്തി മുറുക്ക് കൊട്ടയുമായി
അയാള്‍ ഇറങ്ങി.ഏതോ തിളച്ച എണ്ണയി_ല്‍ എരിഞ്ഞു പൊങ്ങിവന്ന ആ വെളുത്ത മുറുക്കുകളുടെ ഗന്ധം
പിനാകിപ്പാളയത്തിന്‍റെ തന്നെ ഗന്ധമായി മാറിയിരുന്നു.
മുനിച്ചാമി
തമിഴ്നാട്ടിലെ ഏതോ ഗ്രാമത്തിന്‍റെ സന്തതിയാണ്.വളര്‍ന്നതു കൂടുതലും പാലക്കാട്ടാണ് പിനാകിപ്പാളയത്തിനടുത്തുള്ള
ഏതോ ഗ്രാമത്തി_ല്‍.മുനിച്ചാമിയുടെ ഗ്രാമത്തെക്കുറിച്ചൊന്നും ആര്‍ക്കും അറിയില്ല.
അങ്ങനെ പിനാകിപ്പാളയത്തിന്‍റെ സന്തതിപരമ്പരയി_ല്‍ മുനിച്ചാമിയും കടന്നുകൂടി.തീപെട്ടിക്കമ്പിനിയില്‍
തടികൊടുത്തിട്ട് വീടുതോറും കയറിയിറങ്ങി അയാള്‍ മുറുക്കുവിറ്റു.പഴയ കഥകളും
അന്ധവിശ്വാസങ്ങളും സത്യങ്ങളും തത്വങ്ങളും അതിന്റെ കൂടെ വിറ്റു.
ചെറുതായി ചാറിയ മഴ
അയാളുടെ കുറ്റിമുടിയില്‍ വെള്ളത്തുള്ളികളായി, അയാള്‍ അതു പരുക്ക_ന്‍ കൈയ്യാലെ
തട്ടിനീക്കി.ഇടുക്കില്‍ അമര്‍ത്തി പിടിച്ചിരുന്ന കോട്ടയുടെ മുകളിലെ ടാര്‍പോളി_ന്‍
ഒന്നുകൂടി ശരിക്കുവെച്ചു.തങ്ങളുടെ കംബളത്തിനുള്ളില്‍ വെന്ത വെളുത്ത മുറുക്കുകള്‍
തണുപ്പി_ല്‍ നിന്നും മഴയി_ല്‍ നിന്നും ശമനം തേടി......
“ഇവിടെ ഇപ്പോള്‍ മഴ
പെയ്യുകയാണ്....മഴയെന്നു വെച്ചാ_ല്‍ കോരിച്ചൊരിയുന്ന മഴ....ഇവിടെ കുടിലിനകത്തും
മഴയാണ്...ഞങ്ങളുടെ ചളുങ്ങിയ തോട്ടിക്കാണ് അതു ശേഖരിക്കുന്ന പണി...തൊട്ടിയിലെ
വെള്ളത്തില്‍ പൊങ്ങിയും താണും ഇരിക്കുന്ന എന്റെ മുഖത്തെ നോക്കിയാണ് ഞാന്‍
ഇരിക്കുന്നത്...കുറച്ചു മുമ്പേ ബോയ്സ് സ്കൂളിലെ കുട്ടികള്‍ ബഹളമുണ്ടാക്കി പോയതെ
ഉള്ളൂ....എനിക്ക് പഠിക്കാന്‍ എന്തിഷ്ടമാനെന്നോ?...മഴ വെള്ളത്തിനൊപ്പം എന്റെ
കണ്ണീരും തൊട്ടിയില്‍ വീണോയെന്തോ!....
ഏട്ടനെ കുറിച്ച്
ഞാന്‍ ഇപ്പോഴും ഓര്‍മിക്കും...അന്ന് മഴയത്ത് ചിറ്റൂര്‍ കാവില്‍ ഏട്ടനെ കണ്ടതോര്‍ക്കുന്നു....ആ
മഴ നിലചില്ലായിരുന്നുവെങ്കി_ല്‍.....”
മഴ നിലച്ചു...അയാള്‍
ടാര്‍പോളിന്‍ ഒതുക്കിമാറ്റി ശശി മാഷിന്റെ വീടിനു മുന്നി_ല്‍ നിന്നലറി....’മുനിയനെത്തിയേ...’
ഉഷേച്ചിയാണ് വാതി_ല്‍ തുറന്നത്.വീണ്ടും ആ പഴയ ചിരി.ചേച്ചി കൊടുത്ത ഇരുപതു രൂപ
അയാള്‍ മടക്കിവെച്ചു നടന്നു.
“ഇന്നു തൈയ്യല്‍
കടയി_ല്‍ ഷൈലജേച്ചി ഇരുപതു രൂപ തന്നു....ആദ്യത്തെ കൂലി...ഏട്ടന് എന്താ ഒരു മറുപടി
എഴുതിയാലെന്താ?ഞാന്‍ കാത്തിരിക്കും...ഏട്ടന്‍ പോകരുത്...ചിലപ്പോള്‍ നമ്മ_ള്‍ ഒന്നുചേരാന്‍
പാടില്ലാത്തവരായിരിക്കും....പക്ഷേ ഒന്നുമാത്രമെനിക്കറിയാം...ഞാന്‍ ഏട്ടനെ
പ്രേമിക്കുന്നു...
പിന്നെ ഏട്ടനെ ഒരു
കാര്യം അറിയാമോ? എന്‍റെ സംസാരത്തി_ല്‍ തമിഴും ചേര്‍ന്നുവരുന്നു...”
മഴ ഒരു ലഹരിയാണ്.
മഴതുള്ളി മണ്ണില്‍ ചുംബിക്കുമ്പോ_ള്‍ ആ ലഹരി ഒരു ഗന്ധമായി പൊങ്ങുന്നു.ആടിയലയുന്ന കാറ്റില്‍
ആ ലഹരി ഭൂമിയെ പുതപ്പിക്കുന്നു.മഴയുടെ ലഹരി നുണഞ്ഞു അയാള്‍ ആ പഴയ മൊട്ടക്കുന്നിലേക്ക്
ഒന്ന് നോക്കി. പണ്ടെങ്ങോ ഉണ്ടായിരുന്ന ഒരു കുടിലും ആ കുടിലിലെ ഒരു പെണ്ണും.
മുട്ടകുന്നിലെ ചുവന്നമണ്ണും മഴത്തുള്ളികളും ചുംബിച്ചുണര്‍ത്തിയ ലഹരി ആ പെണ്ണിന്റെ
ആത്മാവിനെ പുതപ്പിച്ചുകിടത്തി.അയാള്‍ ഒന്ന് പുഞ്ചിരിച്ചു. അതിനു നൊമ്പരതിനെ
ലഹരിയുണ്ടായിരുന്നു...പിന്നെ ഒരു ബീഡി കൂടി ഒന്ന് കത്തിച്ചു...
കത്തിനിന്നിരുന്ന കെടാവിളക്കും പിന്നെയുണ്ടായിരുന്ന പത്തോ ഇരുപതോ ചിരാതുകളുമാണ് ആകെ വെട്ടമേകിയിരുന്നത്.
കോവിലില്‍ ചുവപ്പും വെള്ളയും നിറത്തി_ല്‍ നെടുകെ പെയിന്റു ചെയ്തിരിക്കുന്നു.ആടുന്ന
തീനാളം ചുവരുകള്‍ക്ക് ജീവനുണ്ടെന്നു തോന്നിക്കുന്നു.ശ്രീകോവിലി_ല്‍ ഒരു
കല്ലിരിക്കുന്നു.ചുവപ്പും വെള്ളയും പൊടിക_ള്‍ അതിനെ പൊതിഞ്ഞിരിക്കുന്നു.പൂക്കള്‍
കൊണ്ട് അതിനെ മൂടിയിരിക്കുന്നു.മുനിയന്‍ ഏതോ ലഹരിയിലാണ്.അദൃശ്യമായ എന്തോ അവനെ
നടത്തി.തീനാളം കല്ലിനും ജീവനേകി.ആടിയുലയുന്ന തീനാളം വെളിച്ചവും ഇരുട്ടും
തമ്മിലുള്ള മല്‍പിടുത്തം നോക്കിനിന്നു.ആള്‍ക്കൂട്ടത്തിന്റെ കൂട്ടപ്രാര്‍ത്ഥന ഒരു ശക്തിയായി,കല്ലില്‍
അതൊരു ലഹരിയായി.പ്രാര്‍ത്ഥനയുടെയും വെളിച്ചത്തിന്റെയും ലഹരി അവിടത്തെ കാറ്റി_ല്‍ അല്ലിഞ്ഞു
ചേര്‍ന്നു.മെല്ലെ വീശിയ കാറ്റ് ആ കല്ലിലലിഞ്ഞു. കൊച്ചു മുനിയന്‍ അമ്മയുടെ പുറകി_ല്‍
അനുസരണയോടെ നടന്നു.കാറ്റിനൊത്ത് , വിളക്കിന്റെ താളത്തിനൊത്ത് അവന്റെ മനസ്സും ആടി,
ലഹരിപൂണ്ട്.
കാജാ ബീഡിയുടെ പുക
അയാളുടെ മുമ്പി_ല്‍ ഒരു കരിനാഗത്തെ പോലെ ആടി.ബീഡിയുടെ ലഹരിയോന്നാസ്വദിച്ചു.അവന്‍റെ
അമ്മയിന്നു ആ കോവിലിലെ താളത്തിലും ലഹരിയിലും അലിഞ്ഞിട്ടുണ്ടാവും.ഇപ്പോള്‍ അവന്‍റെ
അടുത്തുള്ളത് കാജബീടിയുടെ ലഹരിയാണ്.മഴയുടെയുടെയും കൊവിളിന്റെയും ലഹരികള്‍ ഇന്ന്
അയാളുടെ ഓര്‍മകളി_ല്‍ അലിഞ്ഞിരിക്കുന്നു.പാത്തുമ്മയുടെ
പീടികയി_ല്‍ പതിവായി കൊടുക്കുന്ന മുറുക്കും കൊടുത്ത് പകരം രണ്ടു കെട്ടുബീഡിയും
വാങ്ങി തിണ്ണയിലിരിപ്പായി.പാത്തുമ്മയുടെ പീടികയായിരുന്നു അയാളുടെ തത്വങ്ങളുടെ വാണിഭസ്ഥലം.അയാള്‍
പാത്തുമ്മയെനോക്കി .പാത്തുമ്മക്ക് വയസ്സ് അറുപതായി.ഇന്ന് അയാള്‍ക്ക് ഉള്ളതെല്ലാം അവരാണ്.പാത്തുമ്മയും
പിനാകിപ്പാളയവും.
അയാള്‍ കരിനാഗമായ
ലഹരിയെ ഒന്ന് നോക്കി...അതു പാത്തുമ്മയുടെ ചുറ്റും ആടി...
അയാള്‍ മെല്ലെ
പറഞ്ഞു സ്ത്രീ ലഹരിയാണെന്ന്....പീടികയില്‍ കേട്ടുനിന്ന ഗോപാല_ന്‍ നായര്‍ അയാളെ ഒന്നാട്ടിത്തിരിഞ്ഞു
നടന്നു...
ഒരു ദീര്‍ഖനിശ്വാസത്തോടെ
അയാള്‍ താഴേക്ക് വീണു....പിനാകിപ്പാളയത്തിന്‍റെ കാറ്റില്‍ അലിഞ്ഞു ചേര്‍ന്നു....ഏതോ
ലഹരിയുടെ കൂടെ ഒഴുകി...

No comments:
Post a Comment