ഒരു കൊച്ചു മഴയില്‍
ചോരുന്ന ക്ലാസ്സിലെ
മൂന്നാം ബെഞ്ചിലെ
പേടിച്ച രണ്ടു കണ്ണുകള്‍ള
നെഞ്ചിലെ ഇടിപ്പും
കാലിലെ തളര്‍ച്ചയും
തണുത്ത കൈകളില്‍
ഒഴുകും വിയര്‍പ്പും
പുറത്തു മഴയെ
പുണര്‍ന്ന മണ്ണിന്‍റെ
ലഹരി പകരും
സുഗന്ധം പരക്കവേ
അലര്‍ച്ചയായി വിളിച്ചു –
വിഷ്ണു
വിഷ്ണു
യെന്നു മുസ്തഫ സര്‍
മഴത്തുള്ളികള്‍
പൊതിഞ്ഞ തരികള്‍
അലിഞ്ഞു ചെളിയായി
തളം കെട്ടിക്കവേ
നടന്നു നീങ്ങി
ഞാനാ ചുവന്ന
തറയിലൂടെ
എന്‍റെ നോട്ട് ബുക്കുമായ്
ഒരു നോക്ക്
നോക്കിയെന്‍ സാറു ചോദിച്ചു
"ഇതു എന്താ
കാട്ടിക്കൂട്ടിയിരിക്കുന്നത്"
പേടിച്ചു കൊണ്ട്
ഞാനാ മൂന്നാം ബെഞ്ചിലെ
തടിയനാം മനുവിനെ
ചൂണ്ടിക്കാണിച്ചു
"അറിഞ്ഞില്ല ഞാനൊന്നും
ശബ്ദമുണ്ടാക്കി
പേടിപ്പിച്ചതാണെന്നെ
അവന്‍ മനു"
മേശപ്പുറത്തെ
ചുവന്നതും പച്ചയും
റബ്ബര്‍ ബാന്‍ഡ് കെട്ടിയാ
ക്രൂരമാം ചൂരല്‍ സാറെടുത്തു
നീട്ടിയെന്‍ കൈകളില്‍
ആഞൊന്നടിച്ചിട്ടു സാറു പറഞ്ഞു
"തിരിഞ്ഞു നോക്കരുതിനി
ബോംബു പൊട്ടിയാലും "
മണല്‍ തരികളെ ചുംബിച്ചു
അടിയിലേക്കെവിടെയോ
മഴവെള്ളം കുതിക്കവേ
ഒരു തുള്ളി മെല്ലെ ചൊല്ലി-
പെയ്യും ഞാനും
ഒരു മഴയായി
ഇനിയുമെന്നെങ്കിലും
ഒരു തരിയുടെ ദാഹമകറ്റാന്‍ന
വേദന സിരയിലൂടെ
തരിച്ചു താഴുന്നിപ്പോഴും
എങ്കിലും തിരിഞ്ഞുനോക്കിയില്ല
നാളിത്രയും എന്റെയാ കണ്ണുകള്‍
എഴുതി എഴുതി തെളിയട്ടെ
ReplyDeleteഈ കൊച്ചു ബ്ലോഗ് ക്ഷമയോടെ വായിച്ചതില്‍, ആശംസിച്ചതില്‍ വളരെ സന്തോഷം
Deleteതിരിഞ്ഞു നോട്ടങ്ങള്‍ പലപ്പോഴും അപ്രസക്തങ്ങള്‍ തന്നെ..
ReplyDeleteനന്നായി..
സ്വാഗതം, ബൂലോകത്തേക്ക്.
ReplyDeleteകവിത ഇംഗ്ലീഷ് സെന്റൻസുകൾ വായിക്കുന്നത് പോലെ തോന്നി. വാചകങ്ങളുടെ structure ആണട്ടോ ഉദ്ദേശിച്ചത്, കൊള്ളാമെന്നോ മറിച്ചാണോ എന്നല്ല :) എഴുത്ത് തുടരുക.