വീണ്ടും എഴുതി
വലുതും ചെറുതുമായി
ചിരിയും കരച്ചിലും
സന്തോഷവും നൊമ്പരവും
അറിയുന്നതും അറിയാത്തതും
അതിനെ മോടിപിടിപ്പിച്ചു,
അലങ്കരിച്ചു
പിന്നീട് വായിച്ചു
എഴുത്തും വായനയുമായി
പിന്നെ പതിവുപോലെ
തലങ്ങും വിലങ്ങും അതിനെ വെട്ടിക്കീറി
പോരാത്തതിനു ചുരുട്ടിക്കൂട്ടി മൂലയിലെ
ചുവന്ന ബക്കറ്റിലിട്ടു
" ഓര്‍മകളെ കത്തിക്കാന്‍"
" ഓര്‍മകളെ കത്തിക്കാന്‍".. :)
ReplyDeleteഅഗ്നിയില്‍ സ്ഫുടം ചെയ്ത ചില ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് പകരൂ
ReplyDeleteഎന്റെ ഈ ചെറിയ കവിത വായിച്ചതിനു ഒരുപാട് ഒരുപാട് നന്ദി.
ReplyDeleteഎന്നെ കൊണ്ടാവുന്നത് പോലെ ഓര്‍മ്മകള്‍ ഞാന്‍ പകരാന്‍ ശ്രമിക്കാം.
വിവേക പൂര്‍ണമായ മറവി ആണത്രേ ഓര്മ..കരിഞ്ഞ ഓര്‍മ്മകള്‍ എങ്കിലും കൂട്ടിനുള്ളത് നല്ലത് തന്നെ..
ReplyDelete