Thursday, February 23, 2012

ഓര്‍മയുടെ കരി

വീണ്ടും എഴുതി
വലുതും ചെറുതുമായി
ചിരിയും കരച്ചിലും
സന്തോഷവും നൊമ്പരവും
അറിയുന്നതും അറിയാത്തതും

അതിനെ മോടിപിടിപ്പിച്ചു,
അലങ്കരിച്ചു
പിന്നീട് വായിച്ചു
എഴുത്തും വായനയുമായി

പിന്നെ പതിവുപോലെ
തലങ്ങും വിലങ്ങും അതിനെ വെട്ടിക്കീറി
പോരാത്തതിനു ചുരുട്ടിക്കൂട്ടി മൂലയിലെ
ചുവന്ന ബക്കറ്റിലിട്ടു
" ഓര്‍മകളെ കത്തിക്കാന്‍"

4 comments:

  1. " ഓര്‍മകളെ കത്തിക്കാന്‍".. :)

    ReplyDelete
  2. അഗ്നിയില്‍ സ്ഫുടം ചെയ്ത ചില ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് പകരൂ

    ReplyDelete
  3. എന്‍റെ ഈ ചെറിയ കവിത വായിച്ചതിനു ഒരുപാട് ഒരുപാട് നന്ദി.
    എന്നെ കൊണ്ടാവുന്നത് പോലെ ഓര്‍മ്മകള്‍ ഞാന്‍ പകരാന്‍ ശ്രമിക്കാം.

    ReplyDelete
  4. വിവേക പൂര്‍ണമായ മറവി ആണത്രേ ഓര്‍മ..കരിഞ്ഞ ഓര്‍മ്മകള്‍ എങ്കിലും കൂട്ടിനുള്ളത് നല്ലത് തന്നെ..

    ReplyDelete