Tuesday, February 21, 2012

കാക്ക

അന്ന് കാലം ഒരു ചക്രമാണെന്നു ആര്‍ക്കും അറിയില്ലായിരുന്നു. കാലം എന്ന വര നേരെ കാണുന്ന വഴിയിലുടെ എങ്ങോട്ടോ ഓടുന്ന കാലം.
അന്ന് മനുഷ്യന്‍ അവന്‍റെ അമ്മയായ ഏതോ കുരങ്ങിന്റെ ഉദരത്തിലാണ്.

കാലത്തിന്‍റെ നേരെയുള്ള ഓട്ടം നോക്കിയിരിക്കുകയായിരുന്നു ഒരു കാക്ക.
കാക്കകള്‍ക്ക് അന്നും കറുപ്പായിരുന്നു.

കാക്കയുടെ സൌന്ദര്യ ബോധം കുരങ്ങിന് ജനിക്കാന്‍ പോയ കുഞ്ഞിനോളം മാനുഷികമായതിനാലാവണം, അവനു വെളുക്കണമെന്നു തോന്നി.

ബാക്കിയുള്ള കഥ ഒരു പഴംചോല്ലായതിനാലോ , കാലമെന്ന ചക്രം കറങ്ങി വരുമ്പോള്‍ കാക്കകള്‍ കുളിച്ചുകൊണ്ടേ ഇരിക്കുമെന്നതിനാലോ, അതിനു പ്രസക്തിയില്ല

അന്നും ഇന്നും കൊക്കുകള്‍ക്ക് മുകളില്‍ പറന്ന പാവം കറുത്ത കാക്കകള്‍ കുളിക്കുന്നു നേരെ ഓടുന്ന കാലത്തെ നോക്കി.

3 comments:

  1. കാക്ക കറുത്തതാണോ ഇപ്പോഴും??!!

    ReplyDelete
  2. കാക്കയുടെ കറുപ്പല്ലേ അതിന്റെ സൗന്ദര്യം?

    നല്ല കവിത.

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ....

    ReplyDelete