Saturday, February 18, 2012

വന്‍പോരാട്ടങ്ങളുടെ കുതിരകുളംബടികള്‍ ഒരു പക്ഷെ ദൂരെയുള്ള മലകളില്‍ തട്ടി പ്രതിധ്വനിപ്പിച്ചത് ഒരു പക്ഷെ വിജയഗാഥകള്‍ മാത്രമാവാം...

എങ്ങിലും ഓരോ യുദ്ധത്തിനും പടയോട്ടതിനും ഓരോ തോല്‍വിയുടെ കഥയുമില്ലേ?

നാമെല്ലാം മറക്കാന്‍ ശ്രമിക്കുന്ന തോല്‍വിയുടെ ഗര്‍ജനമായ നിശബ്ദത?

ഓരോ വിജയത്തിലും നമ്മെ എത്തിക്കുന്നത് ഒരു പക്ഷെ തോല്‍വി തന്നെയാണ്.
തോല്‍ക്കതവരായി ആരുമുണ്ടാവില്ല....എന്നാല്‍ എല്ലായിടത്തും തോറ്റാലോ?

എല്ലായിടത്തും തോറ്റുപോയ ഒരു മനുഷ്യന്‍ വീണ്ടും തോല്‍ക്കുന്നു...

അവന്‍റെ തോല്‍വി ഗര്‍ജിക്കുന്നു....

നിശബ്ദമായി....

തോല്‍വിയുടെ ഗര്‍ജനങ്ങള്‍ എന്നും നിശബ്ദതയുടെ കംബളങ്ങളില്‍ പുതപ്പിച്ചു കിടതപ്പെടുന്നു...

ഇരുട്ടിന്‍റെ ഏതോ ഇടനാഴിയില്‍ നിന്നും ഒരു തോല്‍ക്കപ്പെട്ടവന്‍ ഉയിര്‍ത്തെഴുന്നേറ്റു....

അവന്‍ ആ കമ്പളം മെല്ലെ എടുത്തു നോക്കി അതില്‍ ഏതോ ഒരു കയ്യൊപ്പ്‌....

മനസ്സിന്റെ മരവിച്ച കോശങ്ങളെ ഏതോ ശക്തികൊണ്ടുണര്‍ത്തി അവന്‍ നോക്കി...

തോല്‍ക്കപ്പെട്ടവന്‍റെ കൈയ്യൊപ്!!!

ആ തിരിച്ചറിയല്‍ ഒരൂര്‍ജ്ജധാരയായി ....ആ ഊര്‍ജ്ജം ഒരു വചനമായി...

തോല്‍ക്കപ്പെട്ടവന്‍ കാതോര്‍ത്തു ....

വിജയത്തിന്‍റെ മൌനം...വചനം...ഊര്‍ജം...

തോല്‍ക്കപ്പെട്ടവന്‍ നടന്നു ആ കാലടികള്‍ ദൂരെയെവിടെയോ തട്ടി പ്രതിധ്വനിച്ചു...

ശുഭാബ്ധിവിശ്വാസത്തിന്‍റെ തുറന്നകവാടത്തിന്‍റെ കാവല്‍ക്കാരനായ ഏതോ കെടാവിളക്കിന്‍റെ എണണ ആയി അവന്‍ ഒഴുകി.....നാളെ എന്ന വിശ്വസസതിലേക്ക്....


No comments:

Post a Comment