Sunday, October 30, 2016

വിലക്കപ്പെട്ട കനി



അവളുടെ തിളങ്ങുന്ന കണ്ണുകളിൽ
തെളിഞ്ഞിരുന്ന നിശ്ചയദാർഢ്യം

അതിൽ ഒളിച്ചിരുന്ന കള്ളച്ചിരി
വാ പൊളിച്ചിരുന്ന ദാഹം

ഒരൊറ്റ ശ്വാസത്തിൽ അവന്റെ
പരിഭ്രമങ്ങളെ അവൾ ഉള്ളിലേക്കെടുത്തുവോ

അഴിച്ചിട്ട മുടിയിൽ
ഒളിച്ചിരുന്ന നിഗൂഢ ഗന്ധം

പളുങ്കുഗ്ലാസ്സിൽ ഒഴിച്ച റമ്മല്ലായിരുന്നു
അന്നവന്റെ ലഹരി

വെളുത്ത പല്ലു കടിച്ച മൂക്കിൽ
തടഞ്ഞ ഏതോ ഗന്ധമായിരുന്നു

ഉറങ്ങുന്ന മനസ്സിൽ
ഉണരുന്ന മോഹമുണ്ട്

ഉണർന്ന മോഹങ്ങൾക്ക്
ചിറകുണ്ട്, സുഖമുണ്ട്

നഖങ്ങൾ കോറിയ മേനിയിൽ
പൊടിഞ്ഞ ചോര

ചോരയും തേനാണ്
മോഹച്ചുവപ്പിന്റെ സത്താണ്

കെട്ടിപ്പുണർന്ന മോഹങ്ങൾ
ഉയർന്നു, പറന്നു

പറന്ന മോഹത്തിന്റെ ഗന്ധം
അവിടാകെ പരന്നു

കെട്ടടങ്ങി കണ്ണു തുറക്കുമ്പോൾ
അവളുടെ കണ്ണ് തിളങ്ങുന്നുണ്ടായിരുന്നു

ഇല്ല അവനെ കാത്ത് ആരും ഇല്ല
അവൻ കള്ളം പറഞ്ഞു

ഇല്ല ഞാൻ ആരുടേയും കാമുകിയല്ല
അവളും എന്തിനോ പറഞ്ഞു

കള്ളങ്ങൾ പറഞ്ഞു കഴിഞ്ഞു ചിരിച്ചു
കെട്ടിപ്പുണർന്നകന്നു

വിള്ളൽ വീഴാത്ത ഏതോ ബന്ധങ്ങളെ
താങ്ങി വീണ്ടും കള്ളങ്ങൾ

അവനറിയാമായിരുന്നു തെറ്റവന്റേതെന്ന്
പെണ്ണിന്റെ മോഹത്തെ ഉണർത്തിയത്

അവൾക്കറിയാമായിരുന്നു തെറ്റവളുടേതെന്ന്
അവന്റെ ലഹരിയായതിന്

ഏങ്ങിലും ഇതിൽ തെറ്റെന്ത്
തെറ്റും ശരിയുമെന്ത്?

കള്ളങ്ങളുടെ ലോകം ഉറങ്ങുമ്പോൾ
സത്യത്തിന്റെ ലോകം ഉണരുന്നു

സത്യത്തിന്റെ ലോകത്തിൽ
കള്ളത്തരത്തിനു സ്ഥാനമില്ല

കള്ളങ്ങളുടെ ലോകം
അതിൽ സത്യത്തിന്റെ നിഴലാട്ടമുണ്ട്

നിഴലാട്ടത്തിന്റെ താളം സ്വപ്നം കണ്ട്
അവൻ ഉറങ്ങി

മോഹങ്ങളുടെ ലഹരിയിൽ
അലിയാൻ
സത്യത്തെ വീണ്ടും അറിയാൻ

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. പെട്ടന്ന് വായിച്ച് പോയപ്പോ ഒന്നും മനസ്സിലായില്ല. കുറച്ച് ചിന്തിച്ചപ്പോ കുറേ മനസ്സിലായി.
    കള്ളങ്ങളുടെ ലോകം ഉറങ്ങുമ്പോൾസത്യത്തിന്റെ ലോകം
    ഉണരുന്നു,
    സത്യത്തിന്റെ ലോകത്തിൽകള്ളത്തരത്തിനു
    സ്ഥാനമില്ല,
    കള്ളങ്ങളുടെ ലോകംഅതിൽ സത്യത്തിന്റെ നിഴലാട്ടമുണ്ട്.

    നല്ല വരികൾ.

    ReplyDelete
    Replies
    1. വളരെ വളരെ സന്തോഷം

      Delete
  3. Replies
    1. മോഹത്തിനു ബെല്ലും ബ്രേക്കും ഇല്ലല്ലോ

      Delete