Saturday, August 1, 2015

മഴ, കുട, വെയിൽ

ഒരു കുട തപ്പി ഞാൻ നടന്നു
വെയിലിലും മഴയിലും
പണ്ടുപെയ്ത മഴയുടെ ഓർമ്മകൾ
മണ്ണിനെ വിണ്ടുകീറി തലപൊക്കി
വെയിലിനെ മിണ്ടാതെ നോക്കി

പിന്നെ മേഘത്തിന്റെ കറുത്ത കുട ചൂടി ഭൂമി ഏഴു നിറത്തിൽ ചിരിച്ചു
പുതുമഴയിൽ ഞാനും മണ്ണും നനഞ്ഞു

പഴയ മഴയുടെ ഓർമ്മകൾ മണ്ണിനടിയിൽ തലപൂഴ്ത്തി
പിന്നെ മഴയിൽ മുങ്ങിമരിച്ചു മറവിയായ് ഉയിർത്തെഴുന്നേറ്റു,
പുതുമഴയുടെ ഗന്ധമായ്

പഴയ മഴയുടെ മറവിയും ഗന്ധവും
ഒരു കുടയുടെ കുറവും ഞാനും
ചോരുന്ന കുടയുമായ് ഭൂമിയും
അവളെ വിണ്ടുകീറുന്ന ഓർമ്മയാകേണ്ട ഒരു പുതുമഴയും

ഒരു കുടവേണ്ടാത്തതാർക്കാണ്? അറിയില്ല.
ഒരു കുടതപ്പി ഞാൻ നടക്കുന്നു വെയിലിലും മഴയിലും.

5 comments:

  1. കുട വേണ്ടാത്ത ചില മഴകളില്ലേ

    ReplyDelete
  2. വെയിലും മഴയും തന്നെ കുടയായി ചൂടേണ്ടി വരുമ്പോൾ..

    നല്ല കവിത

    ശുഭാശംസകൾ.......

    ReplyDelete
  3. പിന്നെ മേഘത്തിന്റെ കറുത്ത കുട ചൂടി ഭൂമി ഏഴു നിറത്തിൽ ചിരിച്ചു
    പുതുമഴയിൽ ഞാനും മണ്ണും നനഞ്ഞു.......................................... നല്ല വര്‍ണന..........

    ReplyDelete
  4. Mazha mazha kuda kuda mazha vannal popy kuda....nakki nakki :) enthoru sangeethalmakam :)

    ReplyDelete