വിസ്കിയും വോട്കയും
ഒരു വാ നിറയെ പുകയും.
അന്നു മഴ പെയ്തില്ല
സ്നേഹത്തിന്റെ ചമ്പകം പൂത്തില്ല
അവളുടെ കണ്ണിലെ ഭാവമെന്തെന്നറിഞ്ഞില്ല.
പ്രണയമില്ലാത്ത കാമം പാപമെന്നും
കാമാതുരമല്ലാത്ത പ്രണയം പ്രണയമല്ലെന്നും
ആരോ പറഞ്ഞതു മുന്നിലെ ഗ്ലാസ്സിലെ ഐസ്സു പോലെ
ആ വിസ്കിയിൽ അലിഞ്ഞു.
ഏതോ മോഹത്താൽ വരണ്ട അയാളുടെ ചുണ്ടുകൾ അവളിലേക്കടുമ്പോഴും
അവൾ പറഞ്ഞു 'നോ ഇമോഷൻസ് '
വികാരങ്ങളെ ആ മുറിക്കു പുറത്തിട്ട് പൂട്ടിയിരുന്നു അയാൾ
കെട്ടങ്ങിയ വിസ്കിയും കത്തിത്തീർന്ന സിഗറെറ്റും
ഏമ്പക്കവും ചുമയുമായി അയാളെ ഉണർത്തി.
പാന്റും ഷർട്ടുമിട്ട് തുറന്നുകിടന്ന വാതിൽക്കൽ പോയി നോക്കി;
പോയ പെണ്ണിനേയും പറഞ്ഞുവിട്ട വികാരത്തേയും.
ഒരു രാത്രി മുഴുവൻ അലഞ്ഞുതിരിഞ്ഞു തിരിച്ചെത്തിയിരുന്നു വികാരം.
ഒരു പാപത്തിന്റെ മുദ്രയായ്,
ഒരു ദാഹത്തിന്റെ തുടക്കമായ്,
പണ്ടാരോ പറഞ്ഞു പഠിപ്പിച്ച കള്ളങ്ങളുടെ മുറിവിലെ വേദനയായ്.

വായിച്ചു. എവിടെയും സ്പര്‍ശിക്കുന്നില്ല
ReplyDeleteഹ ഹ ... ഞാനും എഴുതി എന്നേയുള്ളു.
ReplyDelete