ചുറ്റിപ്പിടഞ്ഞും ഒട്ടിപ്പിടിച്ചും
വടിവോടെ വളഞ്ഞും
കുരുങ്ങി ഉറങ്ങിയും
ഊരാക്കുരുക്കായി ഉണർന്നും
ഏതോ വിമൂകലോകത്തു നിന്നും എന്നെ വിളിച്ചുണർത്തി
എന്റെ നിമിഷങ്ങളെ താളത്തിലൊതുക്കി
എന്നെ ഞാനാക്കിയ പാട്ടിനെ,
ആ ഫോണിന്റെ മൂകമായ ചുണ്ടുകളിൽ നിന്നും
എന്റെ കൊച്ചു ചെവിയിലെത്തിച്ച ഇയർഫോൺസ്
നിന്റെ കുരുക്കഴിക്കാൻ, നിന്നെ സ്വതന്ത്ര്യയാക്കാൻ,
നിന്റെ പാട്ടുകേൾക്കാൻ. എപ്പോഴും എന്തിനോ തുടിക്കുന്നു ഈ പാഴ്മനസ്സ്
വോളിയം അധികം കൂട്ടിയാല്‍ പ്രശ്നമാണ്
ReplyDeleteശരിയാണ് ചെവി അടിച്ചു പോകും
Delete