Sunday, June 14, 2015

പരകായപ്രവേശം

ഇരട്ടകളായിരുന്നു നമ്മൾ
പിന്നീട് ഞാൻ മരിച്ചു
നീ എന്റെ കൂടെപ്പിറക്കേണ്ടിയിരുന്നവൻ

നീ ഒരു ഭ്രൂണമായ് ഏതോ ഉറക്കം ഉറങ്ങുകയായിരുന്നു
വിധിയുടെ മാറാല ആ ഗർഭപാത്രത്തിൽ നിറഞ്ഞിരുന്നു
ആ വലയിൽ എന്റെ ജീവനില്ലാത്ത ഭ്രൂണം

പൊട്ടക്കിണറ്റിലെ തവളയെപോലെ,
ഈ കൊച്ചു ഗർഭപാത്രമാണുലകം എന്നു നീ കരുതി

പ്രേതമാണെങ്കിലും നിന്റെയീ ചേട്ടനറിയാം സ്നേഹമാണ്, സംരക്ഷണമാണ് നിന്റെ ലോകം;
നമ്മുടെ അമ്മയുടെ ഗർഭപാത്രം!

പ്രേതമാണെങ്കിലും നിന്റെയീ ചേട്ടനറിയാം നമ്മൾ ഒരു ശരീരവും രണ്ടാത്മാവുമെന്ന്

ഇനി പരകായപ്രവേശം

ഞാൻ നിന്നിൽ ജീവിക്കും, നീ ഉറങ്ങുമ്പോൾ ഒരു കവിതയായ് ഉണരാൻ

ഞാനം നീയും നമ്മുടെ ശരീരവും ഉറവിന്റെ വികൃതികൾ.

2 comments:

  1. Replies
    1. ഇടക്ക് പ്രാന്ത് പിടിക്കുമ്പോ തോന്നും എന്റെ കൂടെ ആരോ ഉണ്ടെന്ന്. ഭ്രാന്ത് അല്ലാതെന്താ. ചുമ്മാ ഇരിക്കട്ടെ 😀

      Delete