Saturday, November 23, 2013

അക്കരപ്പച്ച

പറ്റിപിടിച്ച പായലാണ് നീ ഉള്ളില്‍
ഇന്നലെയും ഞാന്‍ ഒന്ന് തെന്നി വീണു

പച്ചപായല്‍  സന്ധ്യയുടെ മൂകതയില്‍ എന്നെ നോക്കുന്നു
പച്ചപ്പുല്‍വിരികളുടെ വെയിലുള്ള പ്രതാപസ്മരണകള്‍ ഒരു കാറ്റായടിച്ചു

'പച്ചപ്പുല്‍വിരികള്‍ക്കടുത്തു ഒരരുവിയും ഒരു മരവും
മരത്തിനു ചുറ്റും ഒരു വള്ളി പിണഞ്ഞു കിടക്കുന്നു

ആ വള്ളിയുടെ വേരുകള്‍ മരത്തില്‍ ആഴ്ന്നിറങ്ങിയിരുന്നു
അന്നടിച്ച ഇളംകാറ്റ് ഒരു പാട്ടായി ഉണര്‍ന്നിരുന്നു '

വീഴ്ചയില്‍ നിന്നു ഞാന്‍ എഴുന്നേറ്റു ; കാറ്റില്‍ മുറിവുകള്‍ നീറി
കൈയില്‍ പറ്റിയ പായല്‍ തുടച്ചുനീക്കി ഞാന്‍
അക്കരയ്ക്കു നോക്കി - അക്കരപച്ച 

9 comments:

  1. Replies
    1. :) :) സന്തോഷം അനു ഏട്ടാ... സുഖം തന്നെ അല്ലെ?

      Delete
  2. തെന്നി വീഴുന്നില്ല രചന ഇഷ്ടമായി

    ReplyDelete
    Replies
    1. വളരെ സന്തോഷം :) വീണ്ടും വരിക :)

      Delete
  3. Replies
    1. വളരെ സന്തോഷം സര്‍ :)

      Delete
  4. ഇക്കരെയും പച്ച

    ReplyDelete
    Replies
    1. പച്ചപിടിക്കട്ടെ ! :) അജിത്തേട്ടാ സുഖം തന്നെയെന്നു പ്രതീക്ഷിക്കുന്നു :)

      Delete
    2. ഇക്കരെപ്പടരട്ടെ ആ പച്ച..




      നല്ല കവിത

      സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

      ശുഭാശംശകൾ...

      Delete