ശമിക്കാത്ത ദാഹം ഒരു വേദനയാണ്
ചമ്പകം പൂത്തിരുന്ന ആ വഴിയോരം
അവിടുത്തെ സന്ധ്യകൾ ഏതോ സുഗന്ധത്തിൽ മുഴുകിയിരുന്നു
മധുരമുള്ള നോവായ ആ ആദ്യ ചുംബനം ആ സുഗന്ധത്തിൽ അലിഞ്ഞിരുന്നു
ഇന്നലെ നിങ്ങൾ വെട്ടിമാറ്റിയ ചമ്പകത്തിന്റെ ചോട്ടിൽ
നഷ്ടപ്രണയത്തിന്റെ നിശ്വാസങ്ങൾ പ്രതിധ്വനിച്ചിരുന്നു
അടങ്ങാത്ത വിശപ്പ് ഒരു വേദനയാണ്
പഴയ കരിപുരണ്ട ഭിത്തി;
കരിയും ഭിത്തിയും ആലിംഗബദ്ധരായിരുന്നു,
പല തലമുറകളുടെ വിശപ്പടക്കിയ കഞ്ഞി തിളപ്പിക്കുവാൻ വേണ്ടി സ്വയം കരിയായി മാറിയ വിറകു കൊള്ളികൾ
അവർ സ്നേഹിച്ച ആ പഴയ അടുക്കളഭിത്തി
ആർത്തിപൂണ്ട് നിങ്ങൾ അത് പൊളിച്ചപ്പോൾ ജന്മങ്ങൾക്കപ്പുറത്ത് നിന്നും ഒരു വിശപ്പിന്റെ ഗദ്ഗതം കേട്ടു
ആ കരി കലർന്ന കഞ്ഞി പാകിനൽകിയ അമ്മമാർ;
കഞ്ഞിയിൽ അലിഞ്ഞകരി ഞങ്ങളുടെ രക്തത്തിലുമുണ്ട്,
ആ പുക ഇന്നും എന്റെ ഉള്ളിൽ തങ്ങിനിൽക്കുന്നു
തലപൊക്കുന്ന ആർത്തിയെ വിശപ്പിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ
എന്റേതെന്നു ഞാൻ എന്നെത്തന്നെ പറഞ്ഞുപഠിപ്പിച്ച തൊക്കെ നിങ്ങക്ക് തട്ടിയെടുക്കാം
എന്റെ ഓർമകൾ ഒളിച്ചിരിക്കുന്ന മേടുകൾ കത്തിക്കാം
അതു കത്തി അമർന്നു വെറും ചാരമായ് തീരുമെങ്കിലും
എന്റെ മനസ്സിൽ പറ്റിപ്പിടിച്ചു കിടക്കും, ഒരു നനുത്ത കരിയായ്
എന്നെ വിശപ്പിച്ചും ദാഹിപ്പിച്ചും നിങ്ങൾ നേടുന്നതെന്താണ്?
എങ്കിലും ഇന്ന് ഞാൻ അറിയാതെ ഒരു അടിമയായി, ഈ വിശപ്പിനും ദാഹത്തിനും

വായിച്ചു.
ReplyDeleteആശംസകള്‍