Saturday, June 20, 2015

ക്ലീഷെ

അതിരാവിലെ ഉള്ള കട്ടങ്കാപ്പി ഒരു ക്ലീഷെ
പത്രക്കാരന്റെ സൈക്കിൾബെല്ലും പറന്നുവന്ന പത്രവും ക്ലീഷെ
ബോറടി മാറ്റാൻ പുറത്തു പോയി അറിയാതെ ഓർഡർ ചെയ്ത മസാലദോശയും ക്ലീഷെ
പിന്നെ തെറ്റുന്ന കണക്കുകൂട്ടലകൾ ക്ലീഷെ
തെറ്റിയിട്ടും തെറ്റിയിട്ടും വീണ്ടും കണക്കുകൂട്ടുന്നു
പിന്നെയുള്ള ഉച്ചയുറക്കം ക്ലീഷെ
എന്നിട്ട് തെറ്റാനായ് വീണ്ടും കണക്കുകൂട്ടുന്നു
തെറ്റിയ കണക്കെടുത്ത് അത്താഴം കഴിഞ്ഞുലാത്തുന്നതും ക്ലീഷെ
പിന്നെ ഉറക്കം വരാത്ത രാവുകൾ ക്ലീഷെ
ഉറങ്ങാതെ ഉറങ്ങി കൂട്ടിയ കണക്കുകൾ
കാണാതെ പോയ സ്വപ്നങ്ങൾ
ചിരിക്കാതെ പോയ നിമിഷങ്ങൾ
വേദനിച്ചെങ്കിലും കരയാതിരുന്ന മാത്രകൾ
ഒന്നു തിരിഞ്ഞു നോക്കിയാൽ ജീവിതം മുഴുവൻ ഒരു ക്ലീഷെ
എങ്കിലും ഉറങ്ങാതെ ഞാൻ കൂട്ടുന്നു നാളത്തെ കണക്കുകൾ

5 comments:

  1. എന്തോരം ക്ലീഷെയാ

    ReplyDelete
  2. ആ ഒരു വാക്ക് പുതു തലമുറ ഉപരിപ്ലവം

    ReplyDelete
    Replies
    1. ക്ലീഷെയും അപ്പൊ ക്ലീഷെയാണല്ലേ :D

      Delete